ആലപ്പുഴ: 2023-24ലെ സംസ്ഥാന സ്‌കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ വിജയം നേടിയ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എ.എം.ആരിഫ് എം.പി സംഘടിപ്പിക്കുന്ന 'ആലപ്പുഴയുടെ ആദരം' പരിപാടി ആലപ്പുഴ വണ്ടാനം ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10ന് നടക്കും. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞയും 2017ലെ നാരീശക്തി പുരസ്‌ക്കാര ജേതാവുമായ ശുഭ വാര്യർ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ സൈജു കുറുപ്പ്, ടിനി ടോം, എഴുപുന്ന ബൈജു, ഫുട്‌ബാൾ താരം സി.കെ.വിനീത് എന്നിവർ വിശിഷ്ടാതിഥികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |