മുഹമ്മ: മണ്ണഞ്ചേരി കിഴക്കേ ജുമാമസ്ജിദ് പാലം ശിലാസ്ഥാപനം പി.പി.ചിത്തരഞ്ജൻ എം.എൽ. എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ പെടുത്തി 82 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പുനർ നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മാഹീന്ദ്രൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ സ്വാഗതവും അംഗം ബഷീർ മാക്കിണിക്കാട് നന്ദിയും പറഞ്ഞു. അസി.എക്സിക്യൂട്ടിവ് എഞ്ചിനീയർ ഗൗരി കാർത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ.ജുമൈലത്ത്, സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്.സന്തോഷ്, കെ.പി.ഉല്ലാസ്, അംഗങ്ങളായ നവാസ് നൈന, സുജാത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |