ആലപ്പുഴ : കേന്ദ്ര ബഡ്ജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ വികസന പദ്ധതികൾക്കും പ്രഖ്യാപനങ്ങൾക്കുമായി പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് ആലപ്പുഴ. തീരദേശ റെയിൽപ്പാതയുടെയും ടൂറിസം രംഗത്തെയും പരമ്പരാഗത വ്യവസായ മേഖലകളുടെയും വികസനത്തിനുതകുന്ന പദ്ധതികളിലാണ് ജില്ലയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റിലും ജില്ലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.
ടൂറിസം, കാർഷികം, റെയിൽവേ അടക്കമുള്ള മേഖലകളിൽ ഒരുപദ്ധതിപോലും ഇടംപിടിച്ചില്ല. ഡോ.എം.എസ്.സ്വാമിനാഥന്റെ മരണത്തിനുശേഷമെത്തിയ ആദ്യബഡ്ജറ്റിൽ കുട്ടനാട് രണ്ടാംപാക്കേജിന് സഹായകരമാകുന്ന പദ്ധതികൾ ഉണ്ടാകുമെന്നാണ് കരുതിയിരുന്നെങ്കിലും അതും വെറുതെയായി. സ്ഥലമേറ്റെടുപ്പ് പൂർത്തിയായ ആലപ്പുഴ - എറണാകുളം തീരദേശ റെയിൽപാത ഇരട്ടപാതയാക്കുന്നതിനും ഈ റൂട്ടിൽ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനും റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനുമുള്ള പദ്ധതികളാണ് ആലപ്പുഴ പ്രതീക്ഷിക്കുന്നത്.
പരമ്പരാഗത വ്യവസായമായ കയറിന്റെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുന്നതിനൊപ്പം കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യ വൽക്കരണത്തിനുള്ള പദ്ധതികളാണ് ആലപ്പുഴ കാത്തിരിക്കുന്നത്.
ദേശീയ പാത വികസനത്തിനൊപ്പം ചെങ്ങന്നൂർ- പമ്പ റെയിൽപ്പാത വികസനം, എൻ.ടി.പി.സി പുനരുദ്ധാരണം, മത്സ്യബന്ധനം, തീര സംരക്ഷണം, ഹാർബറുകളുടെയും ആലപ്പുഴ തുററമുഖത്തിന്റെയും വികസനം എന്നിവ ജില്ല പ്രതീക്ഷിക്കുന്നുണ്ട്.
ജൽജീവനുൾപ്പെടെ കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം
നഗരസഭകൾ കേന്ദ്രീകരിച്ച് സ്മാർട്ട് സിറ്റി
പ്രാദേശിക വള്ളംകളികളെ കൂട്ടിയിണക്കിയുള്ള വാട്ടർ സർക്യൂട്ട്
ഹെറിറ്റേജ് ടൂറിസം വികസനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |