ചാരുംമൂട് : മാവേലിക്കര നിയോജക മണ്ഡല തല വരൾച്ചാ മുന്നൊരുക്ക അവലോകന യോഗം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എം.എസ്.അരുൺ കുമാർ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടന്നു. വരൾച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. പാറ്റൂർ കുടിവെള്ള പദ്ധതിയ്ക്ക് കൂടുതൽ ശേഷിയുള്ള മോട്ടോർ സ്ഥാപിക്കാനുള്ള നടപടികളുണ്ടാവും. തഹസിൽദാർ റ്റി കെ ഗീതകുമാരി, ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് ഉദ്യോഗസ്ഥർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി ശ്രീകുമാർ പഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന സുരേഷ്, ബി. വിനോദ്, ഡി.രോഹിണി, അഡ്വ.കെ.ആർ. അനിൽകുമാർ, ജി. വേണു,ഡി.രോഹിണി, ഡോ.കെ മോഹൻകുമാർ, തഴക്കഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.അനിരുദ്ധൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |