ആലപ്പുഴ: സെന്റ് ജോസഫ്‌സ് വനിതാ കോളേജ് വെറ്റ്‌ലാന്റ് ക്ലബ്ബ്, ഭൂമിത്രസേന ക്ലബ് ബോട്ടണി വിഭാഗം എന്നിവ പരിസ്ഥിതി പ്രസ്ഥാനമായ ഏട്രിയുടെ സഹകരണത്തോടെ ലോക തണ്ണീർത്തടദിനം ആചരിച്ചു. കളക്ടർ അലക്‌സ് വർഗീസ് പ്രചാരണ റാലി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ നിന്നും സെന്റ് ജോസഫ് കോളേജ് വരെയാണ് റാലി സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അദ്ധ്യാപകരും വിദ്യാർത്ഥിനികളും തണ്ണീർത്തടമിത്ര പ്രതിജ്ഞയെടുത്തു. തുടർന്ന് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ തണ്ണീർത്തടങ്ങളിൽ വളരുന്ന ആഫ്രിക്കൻ പോള ഉപയോഗിച്ച് വിശറികൾ നിർമ്മിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |