അമ്പലപ്പുഴ : കുട്ടനാട്ടിൽ നിന്നുള്ള ചമ്പക്കുളം- കഞ്ഞിപ്പാടം റോഡ് നാഷണൽ ഹൈവേ 66 ൽ പ്രവേശിക്കുന്ന നീർക്കുന്നം എസ്. എൻ കവലയിൽ ഫ്ലൈഓവർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ആരംഭിച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ കവലയിൽ സത്യഗ്രഹം അനുഷ്ഠിച്ചു. സമരസമിതി ചെയർമാൻ അനിൽ തോട്ടങ്കര അദ്ധ്യക്ഷനായി. സത്യഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം കെ .പി .സി .സി ജനറൽ സെക്രട്ടറി എ. എ .ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. സുരേഷ്ബാബു, ആർ.വി. ഇടവന, എൻ.ശിശുപാലൻ,നവാസ് പതിനഞ്ചിൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |