ചേർത്തല:എറണാകുളം അങ്കമാലി അതിരൂപതയോട് സഭാ അധികാരികളും പൊലീസ് ഉദ്യോഗസ്ഥരും കാട്ടുന്ന നീതി നിഷേധത്തിനും അക്രമത്തിനുമെതിരെ അൽമായ മുന്നേറ്റത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും ജനകീയ വിചാരണ സദസും നടത്തി. വൈക്കം ഫൊറോനാ വികാരി ഫാ.ബർക്കുമാൻസ് കൊടാക്കൽ അദ്ധ്യക്ഷത വഹിച്ചു. അൽമായ മുന്നേറ്റം അതിരൂപതാ പ്രസിഡന്റ് ഷൈജു ആന്റണി മുഖ്യ പ്രഭാഷണം നടത്തി.ഫാ.സെബാസ്റ്റ്യൻ തളിയൻ,ഫാ.പീറ്റർ ചിറ്റനപ്പള്ളി,ഫാ.രാജൻ പുന്നക്കൽ,ഫാ.സുരേഷ് റോക്കി മൽപ്പാൻ, ഫാ. ജോയി പ്ലാക്കൻ,പി.പി. ജരാർദ്ദ്,തങ്കച്ചൻ പേരയിൽ,സോബിൻ ജോൺ കണ്ണമ്പള്ളി, റോക്കി എം.തോട്ടുങ്കൽ,വി.കെ.ജോർജ്,എം.എം.മാത്യു മണിപ്പാടം,സ്‌കറിയാ സെബാസ്റ്റ്യൻ,ജോസുകുട്ടി കരിയിൽ,ജോസഫ് ആന്റണി,അഗസ്റ്റിൻ ചെറുമിറ്റത്ത്, ജാക്സൺ മാത്യൂ,സാബു ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |