ആലപ്പുഴ: പ്രണയത്തിന്റെ പേരിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ അമ്പലപ്പുഴ, പുന്നപ്ര പഞ്ചായത്തുകളിൽ അരങ്ങേറിയത് രണ്ട് ക്രൂര കൊലപാതകങ്ങൾ. അമ്പലപ്പുഴ കരൂരിൽ ആൺസുഹൃത്ത് യുവതിയെ കൊലപ്പെടുത്തിയതാണ് ആദ്യസംഭവം. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് വെള്ളിയാഴ്ച രാത്രി പുന്നപ്ര വാടയ്‌ക്കലിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊന്നത്.
നവംമ്പർ ആറിനാണ് അമ്പലപ്പുഴ കരൂരിൽ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ ആൺസുഹൃത്ത് പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് കരൂർ ഐവാട്ട്ശ്ശേരിയിൽ ജയചന്ദ്രൻ (53)വകവരുത്തിയത്.
ഭർത്താവുമായി പിണങ്ങി കഴിയുന്ന വിജയലക്ഷ്മിയുമായി കരൂരുളള വീട്ടിലെത്തിയതായിരുന്നു ജയചന്ദ്രൻ. ഇതിനിടെ മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നത് കണ്ട് കുപിതനായ ജയചന്ദ്രൻ, വിജയലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു. ആഭരണങ്ങൾ എടുത്തശേഷം മൃതദേഹം വീടിന് തൊട്ടടുത്തുള്ള പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു.
വിജയലക്ഷ്മിയുടെ മോബൈൽ ഫോണാണ് കേസിൽ നിർണ്ണായകമായത്. ഫോൺകോൾ പരിശോധിച്ചപ്പോൾ ജയചന്ദ്രനുമായി നിരവധി തവണ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് ജയചന്ദ്രനെ ചോദ്യം ചെയ്തതോടെയാണ് മൂന്നാം ദിവസം അരുംകൊല പുറത്തറിഞ്ഞത്.
തലക്കേറ്റ ആഴത്തിലുള്ള മുറിവായിരുന്നു വിജയലക്ഷമിയുടെ മരണകാരണം. അടിയേറ്റ് അബോധാവസ്ഥയിലായ വിജയലക്ഷമിയെ
തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷമിയുടെ തലയിലേറ്റ പതിമൂന്നിലേറെ ആഴമേറിയ മുറിവുകളാണ് മരണത്തിന് കാരണമായത്.
നാടിനെ ഞെട്ടിച്ച കൊലപാതകമാണ് കഴിഞ്ഞ ദിവസം പുന്നപ്ര വാടയ്ക്കൽ നടന്നത്. അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച്
കൊലപ്പെടുത്തിയ വിവരം ദിവസങ്ങൾ കഴിഞ്ഞാണ് പുറത്തറിഞ്ഞത്.
കൊല്ലപ്പെട്ട കല്ലുപുരക്കൽ ദിനേശന്റെ പെൺസുഹൃത്തായിരുന്നു അയൽവാസിയായ കൈതവളപ്പ് കുഞ്ഞുമോന്റെ ഭാര്യ അശ്വമ്മ(അശ്വതി). ഇലക്ട്രീഷ്യനായ കിരൺ വീട്ടുവളപ്പിൽ ഒരുക്കിയ ഇലക്ട്രിക് കെണിയിൽ
ദിനേശൻ അകപ്പെടുകയായിരുന്നു. തുടന്ന് മൃതദേഹം അകലെയുള്ള പാടത്ത് കൊണ്ടിടുകയായിരുന്നു. സ്വാഭാവികമെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് ദമ്പതികളും മകനും അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |