അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. കോളേജിലെ നാഷണൽ സർവീസ് സ്കീമും ജില്ലാ പൊലീസ് നേതൃത്വവും സംയുക്തമായി കോളേജിലെ വിദ്യാർഥിനികൾക്കായി "സ്ത്രീരക്ഷാ സ്വയംരക്ഷാ പരിശീലന പരിപാടി" സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.എ.ഡി. രാജീവ്കുമാർ ഉദ്ഘാടനം ചെയ്തു. വുമൺസ് സെൽ കൺവീനർ ഷീന അദ്ധ്യക്ഷയായി. സ്ത്രീകളെയും കുട്ടികളേയും ആത്മവിശ്വാസമുള്ളവരാക്കുക, സ്വയംപ്രതിരോധത്തിനായി ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ്സ് നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.പി. ഐശ്വര്യ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |