അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കണമെന്ന് കേരള എൻ .ജി. ഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ഇ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജോമോൻ പീറ്റർ അദ്ധ്യക്ഷനായി. യോഗത്തിൽഏരിയ സെക്രട്ടറി ബിബിൻ ബി ബോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി. പ്രവീൺ കണക്കും അവതരിപ്പിച്ചു.ഭാരവാഹികൾ : ജോമോൻ പീറ്റർ (പ്രസിഡന്റ് ) എസ് .ജയന്തി (വൈസ് പ്രസിഡന്റ് ) കെ. ഇ .ഷാജഹാൻ (വൈസ് പ്രസിഡന്റ് ) ബിബിൻ ബി.ബോസ് (സെക്രട്ടറി ) എസ്. ശ്രീരാജ് ( ജോയിന്റ് സെക്രട്ടറി) ജെ .ശ്യാംകുമാർ ( ജോയിന്റ് സെക്രട്ടറി) വി. പ്രവീൺ ( ട്രഷറർ ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |