പുന്നപ്ര: അറവുകാട് ശ്രീദേവി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടന്ന കുടുംബയോഗം പ്രസിഡന്റ് എൻ.ഗുരുദാസിന്റെ അദ്ധ്യക്ഷതയിൽനടന്നു. വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി വി.പുഷ്കരൻ സ്വാഗതവും എൻ.ഗുരുപ്രസാദ് മുഖ്യപ്രഭാഷണവും നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ അറവുകാട് ക്ഷേത്ര യോഗം പ്രസിഡന്റ് എസ്. കിഷോർകുമാർ വിതരണം ചെയ്യുകയും വിവിധ രംഗങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകളെ അറവുകാട് ക്ഷേത്രയോഗം സെക്രട്ടറി പി.ടി.സുമിത്രൻ അനുമോദിക്കുകയും ചെയ്തു. കണക്കും റിപ്പോർട്ടും ബഡ്ജറ്റും ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |