ആലപ്പുഴ: സംസ്ഥാനത്തെ തീരദേശ ജനതയെ പട്ടിണിയിലാക്കുന്ന കടൽമണൽ ഖനനത്തിന് അനുമതി നൽകുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെയും സംസ്ഥാനത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന മരുന്ന് - മയക്കുമരുന്ന് മാഫിയക്കെതിരെയും പ്രക്ഷോഭവുമായി രംഗത്തിറങ്ങുവാൻ തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചീഫ് കോർഡിനേറ്റർ ആതിര മേനോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോർഡിനേറ്റർ സജാർ സ്‌നേഹ സാന്ദ്രം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.നവാസ്, ബൈജു, സംസ്ഥാന യൂത്ത് കോ ഓർഡിനേറ്റർ കെ.പി.വിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം ആറ്റക്കുഞ്ഞ്, ജില്ലാ കോ ഓർഡിനേറ്റർ രാജൻ പത്തിയൂർ, ജില്ലാ ട്രഷറർ അനസ് എരുവ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |