ചേർത്തല: കൊച്ചിയിലെ അമൃത ആശുപത്രിയും ഐ.സി.എം.ആറും ചേർന്ന് ചേർത്തലയിലെ മന്ത് രോഗികൾക്കായി ആവിഷ്‌കരിച്ച സൗജന്യ സാന്ത്വന പരിപാടി തുടങ്ങി. പ്ലാസ്റ്റിക് സർജറി വിഭാഗം നൽകുന്ന കംപ്ലീറ്റ് ഡികൺജസ്റ്റീവ് തെറാപ്പി (സി.ഡി.ടി.) ചികിത്സാ രീതിയാണ് മന്ത് രോഗികൾക്ക് നൽകുന്നതെന്ന് പ്രോജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.കെ.എൻ.പണിക്കർ,പ്രോജക്ട് ഹെഡ് ഡോ.ടീന മേരി ജോയി,മെഡിക്കൽ ഓഫീസർ ഡോ.നെഹ്ദ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചേർത്തലയിലെ മറ്റവന,തൈക്കൽ,ചെത്തി,കാട്ടൂർ എന്നീ സ്ഥലങ്ങളിൽ സി.ഡി.ടി. സെന്ററുകൾ പ്രവർത്തനം തുടങ്ങി.വിശദവിവരങ്ങൾക്ക് ഫോൺ: 81299 92662
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |