തുറവൂർ: പറയകാട് എസ്.എൻ.പി.എസ് പബ്ലിക്ക് ലൈബ്രറി വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സികുട്ടീവ് കമ്മിറ്റിയംഗം ലിസി അനിൽ അദ്ധ്യക്ഷയായി. മനില ദിലീപ് പ്രബന്ധം അവതരിപ്പിച്ചു.ഫാ.സ്റ്റീഫൻ എം.പുന്നയ്ക്കൽ, കല്പനാ ദത്ത് എസ്. കണ്ണാട്ട് , മേയ്ബിൾ ബ്രിട്ടോ, കുഞ്ഞുമോൾ, ആശാലത, ഷൈലമ്മ ചന്ദ്രദാസ്, മഞ്ജു എന്നിവർ സംസാരിച്ചു. മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളെ ആദരിച്ചു.പി. ആർ.സുധീന്ദ്ര തീർത്ഥൻ, എൻ.ദയാനന്ദൻ, ദിലീപ് കണ്ണാടൻ, ദിലീപ് നീരാഴിത്തറ, ദീപേഷ്എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |