ആലപ്പുഴ: ജില്ലയിലെ നിലവിലുള്ള 312 ബി.എസ്.എൻ.എൽ 2എ/3എ മൊബൈൽ ടവറുകൾ തദ്ദേശീയമായി വികസിപ്പിച്ച 4ജി സേവനത്തിലേക്കു അപ്ഗ്രേഡ് ചെയ്തു. നിലവിലുള്ള മുഴുവൻ 3എ ടവറുകളും 4ജി യിലേക്കു അപ്ഗ്രേഡ് ചെയ്ത കേരള സർക്കിളിലെ ആദ്യ ജില്ലയാണ് ആലപ്പുഴ ബിസിനസ് ഏരിയ. പുതുതായി അനുവദിച്ചിട്ടുള്ള 31 അഡീഷണൽ സൈറ്റുകൾ മാർച്ച് 31നകം പ്രവർത്തന സജ്ജമാകും.
നാല് 4 എസാച്ചറേഷൻ മൊബൈൽ ടവറുകളിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലുള്ള ഉളവയ്പ്പ് , കൈനകരി പഞ്ചായത്തിലുള്ള ആറ്റുമുഖം കുപ്പപ്പുറം എന്നീ 2 മൊബൈൽ ടവറുകളിൽ നിന്നുള്ള സേവനം തുടങ്ങി. ബാക്കിയുള്ളവ മാർച്ച് 31നകം പ്രവർത്തന സജ്ജമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |