മാന്നാർ : അയൽ വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരുക്കേറ്റ സംഭവത്തിൽ മാന്നാർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാന്നാർ പഞ്ചായത്ത് 11-ാം വാർഡ് കുട്ടംപേരൂർ മെച്ചാട്ടു വടക്കേതിൽ സുഭാഷിന്റെ ഭാര്യ ഷൈമ സുഭാഷി (50)ന് നായയുടെ കടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ കുട്ടംപേരൂർ കണീക്കര കിഴക്കേതിൽ ശാന്തക്കെതിരെയാണ് മാന്നാർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നു മണിയോടെ ചെറു മകന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് മകളുടെ വീട്ടിലേക്ക് പോയ ഷൈമയെ വളർത്തു നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു എന്നാണ് ശാന്തക്കെതിരായ പരാതി. നായയുടെ ആക്രമണത്തിൽ ഷൈമയുടെ വലതുകൈയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. പഞ്ചായത്തുമായി ബന്ധപ്പെട്ട് നായക്ക് ലൈസൻസ് ഉണ്ടോയെന്നും എന്നും മറ്റും കൂടുതൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു. എന്നാൽ തന്നെ ആക്രമിക്കാൻ വന്ന ഷൈമയെ വളർത്തുനായ കടിക്കുകയായിരുന്നുവെന്നും വീട് കയറി ആക്രമിച്ച ഷൈമക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ശാന്തയും മാന്നാർ പൊലിസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |