ആലപ്പുഴ: വേനൽ അവധിയായിട്ടും ആലപ്പുഴ ബീച്ചിലെ ലൈറ്റ് ഹൗസിലെ ആധുനിക ലിഫ്റ്റിന്റെ നിർമ്മാണം ഇനിയും തുടങ്ങിയില്ല. ആധുനിക ലിഫ്റ്റിനുള്ള അനുമതി തുറമുഖ വകുപ്പിൽ നിന്ന് ലഭിച്ചത് തന്നെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ്. തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധസംഘമാണ് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്. ഒരേസമയം 6 പേർക്ക് കയറാവുന്നതുംസെക്കൻഡിൽ ഒരു മീറ്റർ വേഗതയുള്ളതുമായ ലിഫ്റ്റ് സ്ഥാപിക്കാനാണ് കേന്ദ്ര തുറമുഖമന്ത്രാലയം അനുമതി നൽകിയത്. തുടർന്ന് ടെണ്ടർ നടപടി പൂർത്തിയാക്കിയെങ്കിലും നിർമ്മാണം ആരംഭിക്കാനായില്ല. ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തി കൂടുതൽ കാണികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 2021ൽ കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് അന്നത്തെ എം.പിയായ എ.എം.ആരിഫ് നിവേദനം നൽകിയതോടെയാണ് ലിഫ്റ്റിനുള്ള നടപടികൾ തുടങ്ങിയത്.
ആലപ്പുഴ മുഴുവൻ കാണാം
1. ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് നോക്കിയാൽ ആലപ്പുഴ നഗരവും കായലും ബീച്ചും കെട്ടിട സമുച്ചയങ്ങളുമെല്ലാം തനിമയോടെ കാണാൻ കഴിയും. 20രൂപ മുടക്കിയാൽ ലൈറ്റ് ഹൗസിലും മ്യൂസിയത്തിലും കയറാൻ കഴിയും
2.ആലപ്പുഴയുടെ സൗന്ദര്യം നുകരാനെത്തുന്നവർക്കായി രണ്ടര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച, പൈതൃക സ്മാരകമായ ലൈറ്റ് ഹൗസിന് മുകളിലെത്തണമെങ്കിൽ ഇന്നും കോണിപ്പടികൾ മാത്രമാണ് ആശ്രയം
3.വൃത്താകൃതിയിൽ 28 മീറ്റർ ഉയരത്തിലുള്ള ലൈറ്റ് ഹൗസിന് അകത്തെ പടികൾക്ക് ഒരുമീറ്റർ അകലം പോലുമില്ലാത്തത് സന്ദർശകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |