
അമ്പലപ്പുഴ: സംസ്ഥാന സർക്കാർ ആയുഷ് വകുപ്പ് ദേശീയ ആയുഷ് മിഷൻ കേരളം, ഭാരതീയചികിത്സാവകുപ്പ് ആലപ്പുഴ, ഹോമിയോപ്പതി ആലപ്പുഴ എന്നിവയുടെ സഹകരണത്തോടെ വൈബ് ഫോർ വെൽനസ് ആരോഗ്യം ആനന്ദം പരിപാടി സംഘടിപ്പിച്ചു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പറവൂർ ഇ. എം. എസ് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി അദ്ധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. ജി. ശ്രീജിനൻ, പുന്നപ്ര ഗവ. ആയുർവ്വേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. റംലത്ത് കുഴിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |