
തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മിഷണറുടെ കാപ്പാ ഉത്തരവ് ലംഘിച്ച് നഗരത്തിൽ പ്രവേശിക്കുകയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു. മണക്കാട് ഗംഗാനഗർ കൈവരത്ത് വീട്ടിൽ രാഹുലിനെയാണ് (പൊട്ടൻ രാഹുൽ - 28) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ ആറുമാസത്തെ പ്രവേശന വിലക്കുണ്ടായിരുന്ന ഇയാൾ കമലേശ്വരത്തുള്ള വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കാപ്പാ നിയമം ലംഘിച്ചക്കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |