
ആലപ്പുഴ: തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.മാവേലിക്കര മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു ഇത്. ചെങ്ങന്നൂർ, മാവേലിക്കര, അടൂർ മേഖലകളിലെ യാത്രക്കാർക്ക് ഇത് സഹായകരമാകും. റെയിൽവേ മന്ത്രാലയത്തിനും ദക്ഷിണ റെയിൽവേ അധികൃതർക്കും എം.പി നന്ദിപറഞ്ഞു. സ്റ്റോപ്പ് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിരവധി തവണ കത്തുകളും നേരിട്ടുള്ള ഇടപെടലുകളും നടത്തിയിരുന്നതായി എം.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |