
വള്ളികുന്നം:പടയണിവെട്ടമുൾപ്പടെ ജനവാസമേഖലകളിൽ നിന്ന് കനാൽ മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വള്ളികുന്നം പടയണിവെട്ടം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ജി.ശ്യാംക്യഷ്ണൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ട്രഷറർ അനിൽ വള്ളികുന്നം,ഏരിയാ ജനറൽ സെക്രട്ടറി രാകേഷ് കൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗം മുരളീധരൻപിള്ള, ബൂത്ത് പ്രസിഡന്റ് ശിവൻകുട്ടി നായർ, ഗ്രാമപഞ്ചായത്തംഗം വിമലൻ,രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്കും കെ.ഐ.പി ഓഫീസിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |