SignIn
Kerala Kaumudi Online
Friday, 27 February 2026 7.42 AM IST

ജില്ലാതല പട്ടയമേള : 142 കുടുംബങ്ങൾക്ക് ആശ്വാസം

Increase Font Size Decrease Font Size Print Page
fh

ആലപ്പുഴ: മകളുടെയും കൊച്ചുമക്കളുടെയും കൈപിടിച്ച് സൈനബ എന്ന എഴുപത്തിയാറുകാരി പട്ടയമേളയുടെ വേദിയിലേക്ക് നടന്നുകയറിയപ്പോൾ അത് ഒരു ജനതയുടെ അതിജീവനത്തിന്റെ സാക്ഷ്യപ്പെടുത്തലായി മാറി. ആറ്പതിറ്റാണ്ടുകാലം നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭ്യമായ പട്ടയം സൈനബയ്ക്ക് കേവലം ഒരു ഭൂരേഖയല്ല, 42 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഭർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ സെയ്ദു മുഹമ്മദിന്റെ സ്വപ്നവും എട്ടംഗ കുടുംബത്തിന്റെ അതിജീവനവുമാണ്. ആലപ്പുഴ വൈ.എം.സി.എ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിലാണ് നഗരസഭാ കമ്പിവളപ്പ് വീട്ടിൽ സൈനബക്ക് പട്ടയം ലഭ്യമായത്. സൈനബയ്ക്കൊപ്പം അമ്പലപ്പുഴ മണ്ഡലത്തിലെ ആലിശ്ശേരി ഉന്നതിയിൽ താമസിക്കുന്ന മറ്റ് 43 കുടുംബങ്ങൾ കൂടി ഭൂമികളുടെ അവകാശികളായി മാറി.

സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിന് അടിത്തറയും സുരക്ഷിതത്വവും ഉറപ്പാക്കുകയെന്നതിനാണ് സംസ്ഥാനസർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മന്ത്രി കെ. രാജൻ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ് കെ. തോമസ്, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ ചേർന്നാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.

എ.ഡി.എം. ആശ സി. എബ്രഹാം, ഡെപ്യൂട്ടി കളക്ടർമാരായ ജോളി ജോസഫ്, ആർ. സുധീഷ്, സി. പ്രേംജി, ഡി.സി. ദിലീപ്, എസ്. ബിജു, നഗരസഭാംഗം സിനി ബിനോയ്, തഹസിൽദാർമാരായ എസ്. ഷീജ, എസ്. അൻവർ, പ്രീത പ്രതാപൻ, ബി. പ്രദീപ് എന്നിവർ പങ്കെടുത്തു.

മറിയവും സെലീനയും

വലിയ സന്തോഷത്തിൽ

ചാത്തനാട് ഉന്നതി നിവാസികളായ മറിയവും സെലീനയും വലിയ സന്തോഷമാണ്. ഇന്നലെവരെ വീട് പുതുക്കിപ്പണിയാനോ മറ്റ് സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ ഇവർക്ക് സാധിച്ചിരുന്നില്ല. കാൻസർ ബാധിതയായ മറിയത്തിന് ഭർത്താവിന്റെ വേർപാടോടെ ജീവിതം വലിയൊരു ചോദ്യചിഹ്നമായിരുന്നു. കാലപ്പഴക്കത്താൽ തകരാറായ വീട് ഒന്ന് അറ്റകുറ്റപ്പണി ചെയ്യാൻ പോലും രേഖകളില്ലാത്തത് തടസ്സമായി. സെലീനയും ബാബു നിക്കോളാസും ഉൾപ്പെടെയുള്ളവരും സമാനമായ ദുരിതക്കയത്തിലായിരുന്നു. ഏഴ് പതിറ്റാണ്ടിലേറെക്കാലം സ്വന്തം മണ്ണിൽ അന്യരെപ്പോലെ കഴിഞ്ഞ ആലപ്പുഴ സനാതനം വാർഡ് ചാത്തനാട് ഉന്നതിയിലെ 32 കുടുംബങ്ങൾക്കാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചത്. ഇവർക്കുൾപ്പടെ 142 പട്ടയങ്ങളാണ് ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്തത്.

പട്ടയവിതരണം

(മണ്ഡലത്തിൽ)​

ആലപ്പുഴ: 42

അമ്പലപ്പുഴ: 44

ചേർത്തല: 20

അരൂർ: 19

കുട്ടനാട് :10

ഹരിപ്പാട് :1

കായംകുളം: 2

ചെങ്ങന്നൂർ :4

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.