
ആലപ്പുഴ:സ്പാർക്കിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തി രാഷ്ട്രീയ പ്രചരണത്തിനുപയോഗിക്കുന്നതിനെതിരെ
ഹയർ സെക്കന്ററി അദ്ധ്യാപക സംഘടനയായ എ.എച്ച്.എസ്.ടി.എ പ്രസിഡന്റ് എസ്.മനോജ് സൈബർ സെല്ലിന്റെ ചാർജുള്ള എ. ഡി.ജി.പിക്ക് പരാതി നൽകി.സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി വാട്സ് ആപ്പ് വഴി സന്ദേശം അയക്കുന്നത് നിയമവിരുദ്ധമാണെന്നും,ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം ശേഖരിക്കപ്പെട്ട വിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഗുരുതരമായ സർവ്വീസ് ചട്ടലംഘനമാണെന്നും പരാതിയിൽ പറഞ്ഞു.ജീവനക്കാരുടെ അനുമതിയില്ലാതെ സ്വകാര്യ ഡാറ്റ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |