SignIn
Kerala Kaumudi Online
Friday, 27 February 2026 7.42 AM IST

മന്നം സമാധി ആചരിച്ചു

Increase Font Size Decrease Font Size Print Page
mannam

ചേർത്തല: താലൂക്ക് എൻ.എസ്.എസ്.യൂണിയന്റെ ആഭിമുഖ്യത്തിൽ സമു ദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 50ാം മഹാസമാധി ആചരിച്ചു. താലൂക്ക് എൻ.എസ്.എസ്. യൂണിയൻ അങ്കണത്തിൽ പുഷ്പാർച്ചന, പുരാണപാരായണം, നാമജപപ്രാർത്ഥന എന്നിവനടന്നു. വിവിധ കരയോഗങ്ങളിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്തു. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ പ്രതിജ്ഞ ചൊല്ലി. യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.മുരളികൃഷ്ണൻ നന്ദിയും പറഞ്ഞു. യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതായൂണിയൻ ഭാരവാഹികൾ, എൻ.എസ്.എസ്.ഇൻസ്‌പെക്ടർ യു.ജയകൃഷ്ണൻ, കോഓർഡിനേറ്റേഴ്സ്,കരയോഗം അംഗങ്ങൾ, വനിതാസമാജം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.