
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിലെ എൻ.എച്ച്- പഴയ നടക്കാവ് റോഡ് തുറന്നു. 22.18 ലക്ഷം രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. 358 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും കോൺക്രീറ്റ് റോഡാണ് നിർമ്മിച്ചത്. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ആർ.രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വിഷ്ണുപ്രസാദ്, അസി. എൻജിനിയർ ടി.അശ്വിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ.രതീഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |