
ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് അവാർഡ് വിതരണം ചെയ്തു. ക്ഷേമനിധി ബോർഡ് അംഗം ജിജോ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ശ്രീജിത്ത്.എസ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് ജി.ചന്ദ്രബാബു, ബി.കെ.എം.യു ജില്ലാ ട്രഷറർ മോഹനൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി ജെ.മനോജ്, ഡി.കെ.ടി.എഫ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷൗക്കത്ത്, അനന്തലക്ഷ്മി.ഡി,ദിലീജ മോൾ, ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |