
ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സന്നദ്ധസേനയായ 'ടീം കേരള'യിലേക്ക് തിരഞ്ഞെടുത്ത പുതിയ വോളന്റിയർമാരുടെ പരിശീലനം നാളെയും മറ്റന്നാളും കലവൂർ സോഷ്യൽ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ സെന്ററിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോർഡ് മെമ്പർ എസ്. ദീപു അദ്ധ്യക്ഷനാകും. ആരോഗ്യം, ഡിസാസ്റ്റർ മാനേജ്മെന്റ്, ഫയർ ആൻഡ് റെസ്ക്യൂ, വിമുക്തി, മോട്ടിവേഷൻ ആൻഡ് ലീഡർഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |