ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയിട്ടുള്ള കൗണ്ടിംഗ് മാനേജ്മെന്റ് സിസ്റ്റമായ എൻകോർ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും.
അരമണിക്കൂറിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിക്കും. സർവീസ് വോട്ടർമാരുടെ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടർ ഹെൽപ്പ് ലൈൻ എന്ന മൊബൈൽ ആപ്പ് വഴി പൊതുജനങ്ങൾക്ക് അപ്പപ്പോൾ വോട്ട് നില അറിയാൻ സാധിക്കും. ഈ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വ്യക്തിയുടെ മൊബൈൽ നമ്പറും ഏതെങ്കിലും ഐ.ഡി കാർഡ് നമ്പറും നൽകിയാൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
അരൂർ: അരൂർ നിയോജക മണ്ഡലത്തിൽ മൂന്നു ഹാളുകളിലായി 21 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക. പോസ്റ്റൽ വോട്ടുകൾക്കായി 10 ടേബിളുകൾ തയ്യാറാക്കിയിട്ടുണ്ട്. 14 റൗണ്ടുകൾ.
ചേർത്തല: ഇ.വി.എം വോട്ടെണ്ണലിനായി ഒരു റൗണ്ടിൽ 21 ടേബിളുണ്ട്. ആകെ 16 റൗണ്ടുകൾ. ഒരു ഹാളിൽ 7 ടേബിളുകൾ. പോസ്റ്റൽ വോട്ടെണ്ണലിനായി 14 ടേബിളുകൾ.
ആലപ്പുഴ: ഇ.വി.എം വോട്ടെണ്ണലിനായി ഒരു റൗണ്ടിൽ 21 ടേബിളുകൾ. ആകെ 14 റൗണ്ടുകൾ. അവസാനത്തെ ഒരു റൗണ്ട് 12 ടേബിളുകളിലുമായി എണ്ണും.
അമ്പലപ്പുഴ: നാലു ഹാളുകളിലായി 31 ടേബിളുകൾ. മൂന്നു ഹാളുകളിൽ ഇ.വി.എം മെഷീൻ വോട്ടെണ്ണൽ നടക്കും. ഒരു റൗണ്ടിൽ 21 ടേബിൾ ആണ് എണ്ണുന്നത്. ആകെ 12 റൗണ്ടുകൾ. സർവീസ് വോട്ട് എണ്ണാൻ 2 ടേബിൾ.
കുട്ടനാട്: ഇ.വി.എം വോട്ടെണ്ണലിന് രണ്ട് ഹാളുകളിലായി 21 ടേബിളുകൾ. പോസ്റ്റൽ വോട്ടുകൾ എണ്ണാനായി 10 ടേബിളുകൾ ക്രമീകരിക്കും. ആകെ 12 റൗണ്ടുകൾ
ഹരിപ്പാട്: വോട്ടെണ്ണൽ ഹരിപ്പാട് ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ. വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ 15 റൗണ്ടുകളായി എണ്ണും.
മാവേലിക്കര: വോട്ടെണ്ണൽ 15 റൗണ്ടുകളിൽ. വോട്ടിംഗ് മെഷീനുകൾ എണ്ണാൻ ആകെ 3 ഹാളുകൾ. 21 ടേബിളുകളിലാവും വോട്ടെണ്ണൽ നടക്കുക.
കായംകുളം: 15 റൗണ്ടുകളായി എണ്ണാൻ 21 ടേബിളുകൾ. തപാൽ വോട്ടുകൾ എണ്ണാനായി ആകെ 10 ടേബിളുകൾ ആണ് ഒരുക്കുക.
ചെങ്ങന്നൂർ മണ്ഡലം: ഒരു റൗണ്ടിൽ 21 ടേബിളുകൾ. ആകെ 16 റൗണ്ടുകൾ. പോസ്റ്റൽ വോട്ടെണ്ണലിനായി ഒരു ഹാളിൽ 10 ടേബിളുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |