SignIn
Kerala Kaumudi Online
Saturday, 27 April 2024 10.32 AM IST

വിളിപ്പുറത്ത് വീട്ടിലെത്തും കുടുംബശ്രീയുടെ 'സാന്ത്വനം'

s

വീട്ടിലെത്തി രക്തപരിശോധനയുമായി കുടുംബശ്രീ

ആലപ്പുഴ : രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഷുഗർ തുടങ്ങിയ പരിശോധനകൾ വീട്ടിലെത്തി നടത്തുന്ന കുടുംബശ്രീയുടെ 'സാന്ത്വനം' പദ്ധതി, യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കടക്കം ഏറെ സഹായകരമാകുന്നു. ജില്ലയിൽ പത്ത് വർഷത്തോളം മുമ്പ് തുടങ്ങിയ പദ്ധതിയുടെ പ്രവർത്തകർക്ക് മാന്യമായ വരുമാനവും പദ്ധതിയിലൂടെ ലഭിക്കുന്നു.

ജീവിതശൈലീരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കാണ് കൊവിഡ് കാലത്ത് 'സാന്ത്വനം" കൂടുതൽ ഉപകാരപ്രദമാകുന്നത്. എണ്ണത്തിൽ കുറവാണെങ്കിലും തങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളിൽ വളരെ കാര്യക്ഷതമയോടെയും കൃത്യനിഷ്ഠയോടെയും പ്രവർത്തിക്കുന്ന സാന്ത്വനം അംഗങ്ങൾക്ക് തെറ്റില്ലാത്ത വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നത്. ഓരോ സേവനത്തിനും ചെറിയ ഫീസ് വാങ്ങിയാണ് ഇവർ വരുമാനം കണ്ടെത്തുന്നത്.

സേവനസ്വീകർത്താവിനെ സംബന്ധിച്ചിടത്തോളം ഇഷ്ടമുള്ളപ്പോൾ വീട്ടിൽ സേവനം ലഭിക്കുമെന്നതിനാൽ യാത്രാക്കൂലി ഉൾപ്പെടെ വലിയ ചെലവ് കുറയ്ക്കാനും സാധിക്കും. പ്രതിമാസം ശരാശരി 20000 രൂപ ഒരു സാന്ത്വനം വോളണ്ടിയർക്ക് വരുമാനമായി ലഭിക്കുന്നുവെന്നത് കഴിഞ്ഞ 10 വർഷം കൊണ്ട് ഇവർ നേടിയെടുത്ത പ്രാദേശികതലത്തിലുള്ള സ്വീകാര്യതയുടെ പ്രതിഫലനമാണ്. ജില്ലയിൽ 20 വോളണ്ടിയർമാരാണ് സാന്ത്വനം പദ്ധതിക്ക് കീഴിലുള്ളത് . ചെങ്ങന്നൂർ, ചേപ്പാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, പളളിപ്പാട്, പെരുമ്പളം, തൈക്കാട്ടുശ്ശേരി, വള്ളികുന്നം, വെൺമണി എന്നീ പഞ്ചായത്തുകളിലാണ് നിലവിൽ വോളണ്ടിയർമാരുടെ സേവനം ലഭിക്കുന്നത്. ജില്ലയിൽ ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വോളണ്ടിയറെങ്കിലും ഉണ്ടാകണമെന്ന് ലക്ഷ്യമിട്ടാണ് ഇപ്പോൾ കുടുംബശ്രീയുടെ പ്രവർത്തനം.

സാന്ത്വനം അംഗമാകാൻ

പത്താം തരം വിജയിച്ച സ്ത്രീകൾക്ക് ഏഴ് ദിവസത്തെ മികച്ച പരിശീലനം. ഉയരം,ശരീരഭാരം എന്നിവ അളക്കാനും ബോഡി മാസ് ഇൻഡക്സ്, രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോൾ എന്നിവ പരിശോധിക്കാനും പഠിപ്പിക്കും. ഇതിനാവശ്യമായ ഉപകരണങ്ങളും കുടുംബശ്രീ നൽകും. രക്തക്കുഴലിൽ സൂചിയിറക്കിയല്ലാതെ, വിരൽത്തുമ്പിൽ നിന്ന് രക്തം എടുത്ത് പരിശോധിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവർ സേവനം നൽകുന്നത്.

10: ജില്ലയിൽ പദ്ധതി തുടങ്ങിയത് 10 വർഷം മുമ്പ്

20: ജില്ലയിൽ പദ്ധതിക്ക് കീഴിൽ 20 വോളണ്ടിയർമാർ

പരിശോധനയും നിരക്കും

 ഷുഗർ..................................₹ 35

 കൊളസ്ട്രോൾ...................₹ 80

 രക്തസമ്മർദം......................₹ 20

 ബോഡി മാസ് ഇൻഡസ്...₹ 20

(പഞ്ചായത്തിന് പുറത്ത് പോയി പരിശോധന നടത്തുകയാണെങ്കിൽ യാത്രാക്കൂലി ഈടാക്കും)

'' കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി കൊവിഡ് സാഹചര്യത്തിൽ കൂടുതൽ ഉപകാരപ്രദമായി മാറുന്നു. പ്രായമായവർക്കും മറ്റ് അസുഖങ്ങൾ മൂലം പുറത്തിറങ്ങാൻ കഴിയാത്തവർക്കും കൂടുതൽ ഉപകാരപ്രദമാണ് സാന്ത്വനം വോളണ്ടിയർമാരുടെ സേവനം. ഇവരെക്കൊണ്ട് പതിവായി പരിശോധന നടത്തുന്ന വീട്ടുകാരും ഉണ്ട്.

- കുടുംബശ്രീ അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.