SignIn
Kerala Kaumudi Online
Friday, 26 April 2024 5.24 PM IST

ഓക്സിജനില്ല; ശ്വാസംമുട്ടി വർക്ക്ഷോപ്പുകളും

tr

ആലപ്പുഴ: ഓക്സിജൻ ക്ഷാമം ആശുപത്രികളെപ്പോലെ തന്നെ വർക്ക്ഷോപ്പുകാരെയും വലയ്ക്കുന്നു. വെൽഡിംഗ് ആവശ്യങ്ങൾക്ക് വേണ്ടി കരുതിവെച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം അധികൃതർ പിടിച്ചെടുത്തു. മനുഷ്യജീവനുകൾ രക്ഷിക്കാൻ വേണ്ടി ഓക്സിജൻ നൽകിയതിൽ സന്തോഷമേയുള്ളു. എന്നാൽ അത്യാവശ്യം വെൽഡിംഗ്, ഡെൻഡിംഗ് ജോലികൾ പോലും നടക്കാത്തതിനാൽ നിലവിൽ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് വർക്ക്ഷോപ്പുടമകൾ പറയുന്നു.

കഴിഞ്ഞവർഷം ലോക്ക്ഡൗണിന് ശേഷം ധാരാളം വാഹനങ്ങൾ കേടുപാടുകൾ തീർക്കാൻ വർക്ക്ഷോപ്പുകളിൽ എത്തിയിരുന്നു. നിലവിലെ ലോക്ക്ഡൗൺ വരുന്ന ആഴ്ചകളിലേക്കും നീണ്ടാൽ ബ്രേക്ക് ഡൗൺ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് വാഹനങ്ങൾ നീങ്ങും. ലോക്ക് ഡൗണിന് മുമ്പ് തന്നെ കർഫ്യൂ ദിനങ്ങളായി പ്രഖ്യാപിച്ചിരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് ഇപ്പോൾ വർക്ക്ഷോപ്പുകൾക്ക് പ്രവർത്തനാനുമതിയുള്ളത്! ഈ ദിവസങ്ങളിൽ ആരും വാഹനവുമായി ഇറങ്ങില്ലെന്നതിനാൽ കട തുറക്കാറില്ലായിരുന്നുവെന്ന് ഉടമകൾ പറയുന്നു. രണ്ട് ദിവസവും രാവിലെ 10 മുതൽ 5 വരെയാണ് വർക്ക്ഷോപ്പുകളുടെ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. ഒരു വാഹനത്തിലെ ബാറ്ററി ചാർജ് ചെയ്യാൻ ചുരുങ്ങിയത് 24 മണിക്കൂർ അവശ്യമാണ്. പ്രവർത്തിക്കാൻ ലഭിക്കുന്നതാവട്ടെ ദിവസം ഏഴു മണിക്കൂർ മാത്രം. അതിനാൽ കൊണ്ടുവരുന്ന ദിവസം തന്നെ വാഹനം തിരിച്ചു കൊടുക്കാൻ സാധിക്കില്ല. ഓയിൽ മാറാൻ അര മണിക്കൂറും മറ്റ് അറ്റകുറ്റപ്പണികൾക്ക് മൂന്ന് മുതൽ നാല് മണിക്കൂർ വരെയും വേണ്ടിവന്നേക്കും. അതിനാൽ വർക്ക്ഷോപ്പ് തുറന്നാൽ തന്നെ ചെറിയ അറ്റകുറ്റപ്പണികൾ മാത്രമേ പരിഹരിച്ചു നൽകാൻ സാധിക്കൂ.

.....................

# ഓക്സിജൻ വേണ്ട ജോലികൾ

 വിവിധ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന വെൽഡിംഗ്

 ചുളിവുകളും ചളുക്കങ്ങളും നിവർത്തുന്ന ‌ഡെൻഡിംഗ്

# കണ്ണുവേണം, വണ്ടിയിൽ

 വീട്ടിൽക്കിടക്കുന്ന വാഹനങ്ങൾ എല്ലാ ദിവസവും കുറച്ച് സമയം സ്റ്റാർട്ട് ചെയ്തിടണം

 ഒരു പരിധി വരെ ബാറ്ററി ചാ‌‌‌ർജ് നിലനിൽക്കാൻ ഇത് സഹായകരം

 ഓട്ടത്തിൽ ലഭിക്കുന്ന ചാർജിന്റെ മൂന്നിലൊന്ന് പോലും ഈ സ്റ്റാർട്ടിംഗിൽ ലഭിക്കില്ല

 പ്രവർത്തനമില്ലാതെ കിടന്നാൽ ടയറുകൾ ഉറഞ്ഞു പോകാൻ സാദ്ധ്യത

...................................

ലോക്ക്ഡൗൺ ശക്തമായതിനാൽ വാഹനവുമായി പുറത്തിറങ്ങുന്നവർ വിരളമാണ്. ഓക്സിജൻ ഇല്ലാത്തതിനാൽ അത്യാവശ്യം വെൽഡിംഗ് ജോലികൾ പോലും നടക്കില്ല. അതുകൊണ്ട് ഇളവുകൾ ലഭിച്ചിട്ടും വർക്ക്ഷോപ്പ് തുറക്കാനാവാത്ത അവസ്ഥയാണ്

കെ.എസ്. സിൻഗ, വർക്ക്ഷോപ്പ് ഉടമ, ഹരിപ്പാട്

..........................................

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.