SignIn
Kerala Kaumudi Online
Saturday, 27 April 2024 10.21 AM IST

രണ്ടാം തരംഗത്തിൽ കുരുങ്ങി 'രണ്ടാം പ്രവേശനോത്സവം'

tt

ആലപ്പുഴ: കൊവിഡിനെത്തുടർന്ന് കഴിഞ്ഞ അദ്ധ്യയന വർഷം കുരുന്നുകൾക്ക് നഷ്ടപ്പെട്ട പ്രവേശനോത്സവം ഇക്കുറിയും ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

രോഗവ്യാപനത്തിന് കുറവില്ലെങ്കിലും സ്കൂളുകളിൽ പുത്തൻ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ജില്ലയിൽ ഇന്നലെ വിവിധ സ്കൂളുകളിലായി ഒന്നാം ക്ലാസിൽ 1274 കുട്ടികൾ ഓൺലൈൻ വഴി ചേർന്നു. എട്ടു വരെയുള്ള ക്ലാസുകളിലേക്ക് 'സമ്പൂർണ' പോർട്ടൽ വഴിയാണ് പ്രവേശനം നൽകുന്നത്.

പ്രധാനാദ്ധ്യാപകരെ ഫോണിൽ വിളിച്ചും രക്ഷിതാക്കൾ പ്രവേശനം ഉറപ്പാക്കുന്നുണ്ട്. പ്രവേശനത്തിന്റെ ആദ്യ ദിനം ഒന്നാം ക്ലാസിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾ ചേ‌ർന്നത് ചേ‌ർത്തല വിദ്യാഭ്യാസ ജില്ലയിലെ ഗവ.ടൗൺ.എൽ.പി.എസിലാണ്. ഒറ്റദിവസം കൊണ്ട് 140 കുട്ടികളാണ് ഇവിടെ പ്രവേശനം ഉറപ്പാക്കിയത്. ലോക്ക്ഡൗണിനുശേഷവും കുട്ടികളെ സ്കൂളിൽ ചേർക്കാം. കൊവിഡ് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ജൂൺ ആരംഭത്തിൽ തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മേയ് അവസാനത്തോടെ പൂർത്തീകരിക്കാൻ എല്ലാ പ്രഥമാദ്ധ്യാപകർക്കും നിർദ്ദേശം നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർ, ഓഫീസർമാരെ ചുമതലപ്പെടുത്തി. പൊതു വിദ്യാലയങ്ങൾ ഹൈടെക്കും മികവിന്റെ കേന്ദ്രങ്ങളായും മാറിയതിനാൽ അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നു കൂടുതൽ വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് ചേരുന്ന പ്രവണതയുണ്ട്.

# ഉദ്ഘാടനം ഉടൻ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ ഏഴ് സ്കൂളുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായി. ജി.എച്ച്.എസ്.എസ് ഹരിപ്പാട് (5 കോടി), ജി.വി.എച്ച്.എസ്.എസ് ഇലിപ്പക്കുളം, ജി.എച്ച്.എസ്.എസ് രാമപുരം (3 കോടി), ജി.എൽ.പി.എസ് കാരയ്ക്കാട്, ജി.യു.പി.എസ് പുത്തൻകാവ്, ജി.എച്ച്.എസ്.എസ് പുലിയൂ‌ർ, ജി.എച്ച്.എസ്.എസ് ബുധനൂർ (ഒരു കോടി) എന്നീ സ്കൂളുകളിൽ ഉദ്ഘാടനം ജൂൺ അവസാനത്തോടെ നടക്കും. ബാക്കി സ്കൂളുകളിൽ നി‌ർമാണം പുരോഗമിക്കുകയാണ്.

.....................

 കേന്ദ്രീകൃത ഡിജിറ്റൽ ക്ലാസിനൊപ്പം അതത് സ്കൂൾ അദ്ധ്യാപകരുടെ ഓൺലൈൻ ക്ലാസ്

 ആദ്യ ക്ലാസുകളിൽ തുട‌ർപഠനത്തിന് ആവശ്യമുള്ള ഭാഗങ്ങൾക്ക് ഊന്നൽ

 കുട്ടികൾക്കുള്ള പഠന പ്രവ‌‌ർത്തനങ്ങൾ വർദ്ധിപ്പിക്കും

 കലാ-കായിക പ്രവർത്തനങ്ങൾ, പ്രവൃത്തി പരിചയം, ലൈഫ് സ്കിൽ എന്നിവയ്ക്കും പ്രാധാന്യം

.......................

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിച്ചതിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെക്കാളും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും

എ.കെ.പ്രസന്നൻ, ജില്ലാ കോ-ഓർഡിനേറ്റർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.