ആലപ്പുഴ: ഇടിമിന്നലോടെ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശവുമായി ദുരന്ത നിവരണ അതോറിട്ടിയും രംഗത്തെത്തി.
# ജാഗ്രത വേണം
ഇടിമിന്നൽ ലക്ഷണം കണ്ടാൽ സുരക്ഷിത സ്ഥലത്തേക്ക് മാറുക
തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്
ഇടിമിന്നൽ സമയത്ത് ജനലും വാതിലും അടച്ചിടുക
വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്
കെട്ടിടത്തിനകത്ത് ഇരിക്കുക
ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക
ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം
കുട്ടികൾ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്
കാറ്റിൽ വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടിവയ്ക്കുക
ഇടിമിന്നൽ സമയം ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക.
ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |