ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1272 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 22,937 ആയി. 23.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 1269 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 474 പേരുടെ പരിശോധനാ ഫലംനെഗറ്റീവ് ആയതോടെ 1,36,961 പേർ രോഗമുക്തരായി.
കേസ് 37, അറസ്റ്റ് 9
ജില്ലയിൽ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 37 കേസുകളിൽ 9 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 11 പേർക്കും മാസ്ക്ക് ധരിക്കാത്തതിന് 769 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 448 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 27774 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. അത്യാവിശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തേക്ക് ഇറക്കിയ വാഹനങ്ങൾ 162 പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |