ചേർത്തല: വയലാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ വന്നവർക്കു നിരാശരായി മടങ്ങേണ്ടി വന്നത് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥതമൂലമാണെന്ന് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആരോപിച്ചു. ദിവസേന നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസമേകേണ്ട പി.എച്ച്.സിയിൽ 3 ഡോക്ടർമാരാണ് ആകെയുണ്ടായിരുന്നത്. ഇപ്പോഴത് ഒരു ഡോക്ടർ മാത്രമായി ചുരുങ്ങി. ഇന്നലെ ആ ഡോക്ടറും ഇല്ലാതിരുന്നതിനാൽ കൊവിഡ് വാക്സിൻ എടുക്കുവാൻ വന്നവർക്ക് തിരികെ പോകേണ്ടിവന്നു. ഇവിടെ ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് തയ്യാറാകണം.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട്പോലും വകയിരുത്താൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. പ്രധാന തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുവാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |