ആലപ്പുഴ: ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രയ്ക്ക് തടസമാകുന്ന തരത്തിൽ കൂട്ടിയിടുന്ന നിർമാണ സാമഗ്രികൾ, മരക്കൊമ്പുകൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആർ.ടി.ഒ, ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) എന്നിവരുടെ വാട്സാപ്പ് നമ്പരിലോ, ഇ മെയിലിലോ ചിത്രം സഹിതം അയക്കണമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.ആർ.സുമേഷ് അറിയിച്ചു.
ആർ.ടി.ഒ വാട്സ് ആപ്പ് നമ്പർ :8547639004.ഇ-മെയിൽ:kl04.mvd@kerala.gov.in
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വാട്സ് ആപ്പ് നമ്പർ: 9188961004.ഇ-മെയിൽ :rtoe04.mvd@kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |