അമ്പലപ്പുഴ: പള്ളാത്തുരുത്തി പാലത്തിനു സമീപം അവശനിലയിൽ കണ്ടെത്തിയ വൃദ്ധന് പുന്നപ്ര ശാന്തിഭവൻ അഭയമേകി. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യമായതിനാൽ, കടത്തിണ്ണയിൽ കിടന്ന ഇയാൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല. നാട്ടുകാരിൽ ചിലർ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ശാന്തിഭവൻ പ്രവർത്തകരെത്തി കൊണ്ടുപോവുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശിയാണെന്നും പേര് മിനിറാം എന്നാണെന്നും വൃദ്ധൻ പറയുന്നുണ്ട്. 80കാരനായ ഇയാൾ കിലോമീറ്ററുകളോളം നടന്നെത്തി തളർന്നാണ് വഴിയരികിൽ കിടന്നു പോയത് .
ആകെ 170 ഓളം അന്തേവാസികളാണ് ശാന്തിഭവനിൽ ഇപ്പോഴുള്ളത്.ഇതിൽ 60 പേർക്ക് സർക്കാരിൽ നിന്ന് ഗ്രാന്റ് ലഭിച്ചിരുന്നെങ്കിലും ഇത് മുടങ്ങിയിട്ട് മാസങ്ങളായി . അനാഥാലയങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യവും ശാന്തി ഭവന് ലഭിക്കുന്നില്ലെന്ന് ബ്രദർ മാത്യു ആൽബിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |