SignIn
Kerala Kaumudi Online
Friday, 26 April 2024 4.02 PM IST

ആളൊഴിഞ്ഞ ടൂറിസത്തിൽ അനാഥരായി 'വഴികാട്ടി'കൾ!

y

ആലപ്പുഴ: സഞ്ചാരികളില്ലാത്ത വിനോദസഞ്ചാര മേഖലയിൽ, എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടുന്ന നിൽക്കുകയാണ് ടൂറിസ്റ്റ് ഗൈഡുകളായ യുവാക്കൾ. ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ളതും ഇല്ലാത്തതുമായ നിരവധി യുവാക്കളാണ് സഞ്ചാരികൾക്ക് വഴികാട്ടി കുടുംബം പോറ്റിയിരുന്നത്. കൊവിഡിന്റെ ആദ്യ തരംഗത്തിൽത്തന്നെ ആടിയുലഞ്ഞ ടൂറിസം മേഖല രണ്ടാം തരംഗത്തിൽ നിലംപൊത്തിയ അവസ്ഥയിലാണ്. ഇതിൽ നിന്ന് എന്ന് കരകയറാനാവുമെന്ന് ഇവർക്ക് യാതൊരു ഐഡിയയുമില്ല!

മറ്റ് ജോലികളിലേക്ക് താത്കാലികമായെങ്കിലും പലരും കളംമാറിയിട്ടുണ്ട്. ഇൻഷ്വറൻസ്, കൃഷി, മീൻ കച്ചവടം, ചായക്കട, ദോശമാവ് വില്പന... തുടങ്ങി പിടിച്ചു നിൽക്കാൻ വേണ്ടി പറ്റുന്ന ജോലികളെല്ലാം പയറ്റുകയാണ് ടൂറിസ്റ്റ് ഗൈഡുകൾ. വേറിട്ട മേഖലയിൽ ഇതിനോടകം അല്പമെങ്കിലും പച്ചപിടിച്ചത് വിരലിലെണ്ണാവുന്നവർ മാത്രം. പരിശീലനം നേടുന്ന ഗൈഡുകൾക്ക് കേരള സർക്കാരിന്റെ ടൂറിസ്റ്റ് ഗൈഡ് ലൈസൻസ് നൽകുന്നുണ്ട്. എന്നാൽ ജില്ലയിൽ ലൈസൻസ് ഉള്ള ഗൈഡുകൾ കുറവാണ്. ഹൗസ് ബോട്ട്, ഹോം സ്റ്റേ, റിസോർട്ട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. 16 മാസമായി ഈ മേഖലയിൽ നിന്ന് ഇവർക്ക് വരുമാനമില്ല. ലോക്ക്ഡൗൺ കാലയളവ് പിന്നിട്ടാലും വിനോദ സഞ്ചാര മേഖല സജീവമാകാൻ വീണ്ടും കാത്തിരിക്കേണ്ടിവരും.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് (ഡി.ടി.പി.സി) ഗൈഡുകൾക്ക് ലൈസൻസ് നൽകുന്നത്. മാതൃഭാഷ കൂടാതെ ഇംഗ്ളീഷ്, ഹിന്ദി, തമിഴ് അല്ലെങ്കി​ൽ തെലുങ്ക് എന്നിവയും വശത്താക്കണം. ലൈസൻസ് വർഷംതോറും പുതുക്കണം. ലൈസൻസുള്ള നൂറോളം ഗൈഡുകൾ ജി​ല്ലയി​ൽ മുമ്പുണ്ടായി​രുന്നു. ഇപ്പോൾ പാതി​യോളമേ ഉള്ളൂ. പലരും ലൈസൻസ് പുതുക്കാറി​ല്ലെന്ന് അധി​കൃതർ പറയുന്നു. മറ്റു ജോലി​ക്ക് പോവി​ല്ലെന്ന് സത്യവാങ്മൂലം നൽകുന്നവർക്കാണ് പരിശീലനത്തി​നൊടുവി​ൽ ലൈസൻസ് നൽകുന്നത്.

# നഷ്ടമാവുമോ ഓണവും?

ആഗസ്റ്റി​ലാണ് ഓണം. ഇങ്ങനെ പോയാൽ ഇത്തവണയും ഓണക്കാലത്തുപോലും ജി​ല്ലയി​ലെ ടൂറി​സം മേഖല സജീവമാകുമെന്ന് പറയാനാവി​ല്ല. കഴി​ഞ്ഞ വർഷവും ഇതൊക്കെത്തന്നെയായി​രുന്നു അവസ്ഥ. തുടർച്ചയായ രണ്ടാം തവണയാണ് കായൽ ടൂറി​സം മേഖലയി​ൽ ഉൾപ്പെടെ വെക്കേഷൻ കാലം നഷ്ടമാവുന്നത്. നിലവിൽ മൺസൂൺ ടൂറിസം ആഘോഷിക്കാൻ ഹൗസ്ബോട്ടുകൾ തേടി സഞ്ചാരികൾ എത്തിയിരുന്ന സമയമാണിത്. അത് പൂർണ്ണമായും നഷ്ടപ്പെടുമെന്ന് ഉറപ്പായി.

.......... ............................

# സംസ്ഥാനത്ത് ലൈസൻസുള്ള ഗൈഡുകൾ.........350

# ജില്ലയിൽ ..........................................................................50

.........................................

കൊവിഡ് പ്രതിസന്ധിയിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവു നിലച്ചതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. ജീവിതം മുന്നോട്ടു നീക്കാൻ പല വഴികളും തേടി. സർക്കാരിൽ നിന്ന് കഴിഞ്ഞ വർഷം സഹായം ലഭിച്ചിരുന്നു. പിന്നീട് സഹായമൊന്നും ലഭിച്ചിട്ടില്ല

(അഭിലാഷ്, ടൂറിസ്റ്റ് ഗൈഡ്, ആലപ്പുഴ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.