ഹരിപ്പാട്: കരുവാറ്റ കാരമുട്ടിനു സമീപം യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി.കാരമുട്ട് സ്വദേശി സൂരജിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. നാലംഗസംഘം വടിവാൾ, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങളുമായി അക്രമം നടത്തുകയായിരുന്നു. കണിയാൻ മുക്കിൽ വടിവാളുമായി വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച സംഘം എസ്.എൻ കടവിൽ എത്തിയ യാത്രക്കാരെ ഭീഷണിപ്പെടുത്തി. പിന്നീട് കുരിശുംമൂട്ടിൽ എത്തി വഴിയിൽ ഇരുന്ന ഇരുചക്രവാഹനം തകർത്തു. തോട്ടിൽ വലവീശിക്കൊണ്ടിരുന്ന യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. മൂന്ന് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |