ആലപ്പുഴ: വായനപക്ഷാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ 'വായനയ്ക്ക് വാർദ്ധക്യമില്ല' എന്ന പേരിൽ ഓൺലൈൻ വായന മത്സരം സംഘടിപ്പിക്കും. രണ്ട് ദിവസായി നടക്കുന്ന മത്സരത്തിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പ് ശബ്ദസന്ദേശമായി അയച്ചു നൽകണം. ഞായറാഴ്ച വൈകിട്ട് അഞ്ചു വരെ സന്ദേശങ്ങൾ അയക്കാം. ഏറ്റവും മികച്ച സന്ദേശങ്ങൾക്ക് സമ്മാനം നൽകും. ശബ്ദ സന്ദേശങ്ങൾ അയക്കേണ്ട ഫോൺ നമ്പർ: 9446344336, 9400178590.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |