SignIn
Kerala Kaumudi Online
Saturday, 27 April 2024 4.04 AM IST

പാട്ടൊഴിഞ്ഞ് വേദികൾ, താളംതെറ്റി ഗായകർ

s

ഗാനമേള ഗായകർ പ്രതിസന്ധിയിൽ

ആലപ്പുഴ: സ്റ്റേജുകളിൽ നിന്ന് പാട്ടൊഴിഞ്ഞതോടെ പ്രതിസന്ധിയിലായ ഗാനമേള ട്രൂപ്പുകൾ പിടിച്ചുനിൽക്കാനാവാതെ വലയുന്നു. കൊവിഡിന്റെ തുടക്കം മുതൽ ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും അരങ്ങൊഴിഞ്ഞതോടെയാണ് ഗാനമേളക്കാർ പെരുവഴിയിലായത്.

ഡിസംബർ മുതൽ മേയ് പകുതി വരെയാണ് സ്റ്റേജ് കലാകാരന്മാർക്ക് വരുമാനം ലഭിച്ചിരുന്നത്.

ഡിസംബറിൽ ക്രിസ്മസ്, ന്യൂഇയർ പ്രോഗ്രാമുകൾ കഴിഞ്ഞാൽ പിന്നെ ക്ഷേത്രങ്ങളിൽ ഉത്സവകാലമെത്തും. ഇതിനൊപ്പം കല്യാണങ്ങളിലും ഗാനമേള സംഘങ്ങൾ ഇടം പിടിക്കും. ഇടയ്ക്കിടെ എത്തുന്ന കട ഉദ്ഘാടനങ്ങളും വിവാഹ പരിപാടികളുമൊക്കെ 'ഇടക്കാല' ആശ്വാസങ്ങളായിരുന്നു. ഒന്നര വർഷമായി ഇതുമില്ല. കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച 2000 രൂപയാണ് കൊവിഡ് കാലത്ത് ആകെ ലഭിച്ച സഹായം. ഇത് രണ്ട് ഗഡുവായാണ് ലഭിച്ചത്. ഇതിൽ ആദ്യഗഡുമാത്രം ലഭിച്ചവരും ഒന്നും ലഭിക്കാത്തവരുമുണ്ട്! വരുമാനം നിലച്ചതിനാൽ മിക്ക ട്രൂപ്പുകാരും സ്വന്തം വാഹനം വിറ്റു. നിലച്ചുപോയ സൗണ്ട് സിസ്റ്റം നന്നാക്കാൻ തന്നെ നല്ലൊരു തുകയാവും.

ദേ, ഇതാണ് ഒരു ട്രൂപ്പ്

 ഏറ്റവും കുറഞ്ഞത് 15 പേർ

 5 ഗായകർ, 5 ഓർക്കസ്ട്ര കലാകാരന്മാർ

 സൗണ്ട് സിസ്റ്റത്തിലും മറ്റുമായി 5 പേർ

 ഗായകരുടെ ശരാശരി ശമ്പളം 2000 രൂപ

 പ്രധാന ഗായകർക്ക് 3000 രൂപ വരെ

...................................

ക്ഷേമ പദ്ധതി

കലാകാരൻമാരിൽ 70 ശതമാനം അംഗങ്ങളും ക്ഷേമ പദ്ധതിയിൽ അംഗമല്ല. അതിനാൽ സർക്കാർ പ്രഖ്യാപിക്കുന്ന ചെറിയ ധനസഹായം പലർക്കും ലഭ്യമല്ല. നിലവിൽ 60 വയസ് കഴിഞ്ഞവർക്ക് 4000 രൂപയാണ് പെൻഷൻ.

..................

3: ജില്ലയിലെ പ്രൊഫഷണൽ ഗാനമേള ട്രൂപ്പുകൾ

15-20: ഗ്രൂപ്പിലെ അംഗം

45,000-80,000 രൂപ: ഒരു സ്റ്റേജ് ഷോയിലെ വരുമാനം

70- 120: ഒരു വർഷം ആകെ ലഭിക്കുന്ന സ്റ്റേജുകൾ

33 വർഷത്തിലേറെയായി ഗാനമേള രംഗത്തുണ്ട്. കൊവിഡിനു മുമ്പുതന്നെ സ്റ്റേജ് പരിപാടികൾ കുറഞ്ഞിരുന്നു. ട്രൂപ്പ് ഉടമകൾ ലക്ഷക്കണക്കിനു രൂപയാണ് ഉപകരണങ്ങൾക്കും മറ്റുമായി മുടക്കിയിരിക്കുന്നത്. 70 ശതമാനം കലാകാരൻമാരും ക്ഷേമനിധിയിൽ പോലും പങ്കാളിയല്ല

(റഷീദ്,റയ്ബാൻ ഓർക്കസ്ട്ര)

.........................

കഴിഞ്ഞ 2 വർഷമായി പ്രളയം, ലോക്ക്ഡൗൺ എന്നിവ കാരണം വരുമാനം പൂർണമായും നിലച്ചു. ബുദ്ധിമുട്ടിന്റെ സമയത്തും സംഗീതം മനസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓൺലൈൻ വഴി പരിപാടി അവതരിപ്പിക്കുന്നുണ്ട്. നല്ലകാലം പ്രതീക്ഷിച്ചു കഴിയുകയാണ് കലാകാരന്മാർ

(പ്രമോദ്, ഗായകൻ-ആലപ്പുഴ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.