ടി.പി.ആർ 9.39 ശതമാനം
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 766 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8359 ആയി. 9.39 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8153 സാമ്പിളുകളാണ് പരിശോധിച്ചത്. 756 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 175 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1241 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇന്നലെ 820 പേർ രോഗമുക്തരായവരോടെ ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 186827 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |