ആലപ്പുഴ : എല്ലാ മാസവും ആദ്യത്തെ ആഴ്ചയിൽ വിതരണം ചെയ്തിരുന്ന കെ.എസ്.ആർ.ടി.സി പെൻഷൺ ജൂൺ മാസത്തിൽ വിതരണം ചെയ്യാത്തതിൽ കെ.എസ്.ആർ.ടി.സി. പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മറ്റി യോഗം പ്രതിഷേധിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.ആർ.ടി.സി പെൻഷൻ ബാദ്ധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുക, മാസത്തിൻറ ആദ്യ പ്രവൃത്തിദിവസം പെൻഷൻ വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണചർച്ചകൾ ആരംഭിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി വി.രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും എം.പി.പ്രസന്നൻ കണക്കും അവതരിപ്പിച്ചു. കെ.എം.സിദ്ധാർഥൻ, എസ്.പ്രേംകുമാർ,എ.ബഷീർകുട്ടി,പി.കെ.നാണപ്പൻ, എം.ജെ.സ്റ്റീഫൻ, ജി.ബാലമുരളി,എം.അബൂബക്കർ,,എൻ.സോമൻ, എം.പുഷ്പാഗദൻ, വി.വി.ഓംപ്രകാശ്,ഇ.എ.ഹക്കീം,കെ.പുഷ്പാംഗദൻ,കെ.ബി.അപ്പുക്കുട്ടൻ, ബി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |