ആലപ്പുഴ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ഉപവാസ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിനു മുന്നിൽ സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് നിർവഹിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.സുഭാഷ്,ജില്ലാ പ്രവർത്തകസമിതി അംഗം ടോമി പുലികട്ടിൽ,നോർത്ത് യൂണിറ്റ് പ്രസിഡന്റ് എൻ.ശശിധരൻ, കൈചൂണ്ടിമുക്ക് യൂണിറ്റ് ജനറൽ സെക്രട്ടറി എബി തോമസ് , ടൗൺ യൂണിറ്റ് എക്സക്യൂട്ടീവ് അംഗങ്ങളായ അനിൽ പൈ,ജഗൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |