മാവേലിക്കര: കേരള മുൻസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മാവേലിക്കര നഗരസഭയിൽ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് കല്ലുമല രാജൻ അദ്ധ്യക്ഷനായി. ശമ്പള കമ്മിഷൻ നടപ്പിലാക്കുക, കണ്ടിജന്റ് ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക, തൊഴിലാളികളെ പൊതു സർവ്വീസിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ലളിത രവീന്ദ്രനാഥ്, കെ.ഗോപൻ, അനി വർഗീസ്, സജീവ് പ്രായിക്കര, ശാന്തി അജയൻ, മനസ് രാജപ്പൻ, നൈനാൻ.സി.കുറ്റിശേരിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |