ആലപ്പുഴ: വിവിധ മേഖലകളിൽ മൊബൈൽ നെറ്റ് വർക്കിലെ പ്രശ്നങ്ങൾ മൂലം ഓൺലൈൻ ക്ലാസുകൾക്ക് തടസം നേരിടുന്ന സാഹചര്യത്തിൽ കളക്ടർ എ.അലക്സാണ്ടർ, മൊബൈൽ നെറ്റ് വർക്ക് കമ്പനി പ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൊവിഡിന്റെ സാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറുമ്പോൾ തീരപ്രദേശങ്ങളിലും മറ്റ് മേഖലകളിലുമായി ചില കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം പരിഗണിച്ചാണ് യോഗം വിളിച്ചത്. പഞ്ചായത്ത് തലത്തിൽ മീറ്റിംഗുകൾ സംഘടിപ്പിച്ച് നെറ്റ് വർക്കിന്റെ തടസങ്ങൾ നേരിടുന്ന മേഖലകൾ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |