ഹരിപ്പാട്: സ്ത്രീ സുരക്ഷ, സ്ത്രീശാക്തീകരണം എന്നിവ ലക്ഷ്യമാക്കി കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സ്നേഹഗാഥ എന്ന പേരിൽ ഓൺലൈൻ സെമിനാർ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം മുൻഅഡ്വ.സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കായംകുളം മുനിസിപ്പൽ ചെയർപേഴ്സൺ പി.ശശികല മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ടി.ശ്രീകുമാരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |