കുട്ടനാട്: കുട്ടനാട്ടിൽ കാർഷിക കലണ്ടർ ഉടൻ നടപ്പാക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേനൽമഴ അടക്കമുള്ള വിഷയങ്ങളിൽ നിന്ന് കൃഷിയെയും കർഷകരെയും രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കലണ്ടർ എത്രയുംവേഗം തയ്യാറാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ജി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ബി.റഫീഖ് അദ്ധ്യക്ഷനായി, രജനി പ്രദീപ്, ജില്ലാ ജനറൽ സെക്രട്ടറി അമ്പു വർഗ്ഗീസ് വൈദ്യൻ, ഐ.ടി സെൽ ചീഫ് കോ ഓർഡിനേറ്റർ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. രാഹുൽകൃഷ്ണൻ സ്വാഗതവും നോവൽ രാജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |