മുതുകുളം: ചിങ്ങോലി ശ്രീ കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ രാമായണ മഹോത്സവത്തിന് തുടക്കമായി. ആഗസ്റ്റ് 16ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് രാമായണ പാരായണം, ഔഷധക്കഞ്ഞി വിതരണം, വിശേഷാൽ ഭഗവതിസേവ എന്നിവ ഉണ്ടാകും. ആഗസ്റ്റ് 8 ന് കർക്കിടക വാവുബലി ചടങ്ങുകൾ നടക്കും. 14 ന് രാമായണ പ്രശ്നോത്തരി, 16ന് പുലർച്ചെ നിറപുത്തരി മഹോത്സവം. രാമായണ മഹോത്സവത്തിന്റെ ഉദ്ഘാടനം മേൽശാന്തി മനു നമ്പൂതിരി നിർവ്വഹിച്ചു.ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷനായി.ദേവസ്വം സെക്രട്ടറി കെ.വേണുഗോപാലൻ നായർ, കെ.നാരായണപിള്ള, കെ.വി.ഹരികുമാർ, ആർ. ചന്ദ്രൻ പിള്ള, എൻ.രാധാകൃഷ്ണപിള്ള, കെ.മുരളീധരൻ പിള്ള, വി.ദാമോദരൻ പിള്ള, ജി.പി.നന്ദകുമാർ, എസ്.ആശാ കു മാ ർ, ജി.അരവിന്ദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |