തുറവൂർ: പ്രത്യേകിച്ച് 'ചെലവൊ'ന്നുമില്ലാതെ നീട്ടി വളർത്തിയ മുടി കാൻസർ രോഗികൾക്ക് ദാനം ചെയ്ത് അഭിമാനം കൊള്ളുകയാണ് യദുകൃഷ്ണൻ (20).
കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡ് തുറവൂർ വടക്ക് വാരണം ചിറയിൽ യദുകൃഷ്ണൻ ആണ് വേറിട്ട മുഖമാകുന്നത്. 34 സെന്റീമീറ്റർ നീളമുള്ള മുടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള നിർദ്ധന രോഗികൾക്കായി കഴിഞ്ഞ ദിവസമാണ് ദാനം ചെയ്തത്. മാരക രോഗത്തിനടിമയാകുന്നവർക്ക് തെല്ലൊരാശ്വാസം എന്ന നിലയിലാണ് മുടി വളർത്തി നൽകുന്നതെന്ന് യദുകൃഷ്ണൻ പറയുന്നു. ഒരു വർഷം കൊണ്ടാണ് ഇത്രയും നീളത്തിൽ മുടി വളർത്തിയത്. സുനിൽ കുമാർ- ജിജിമോൾ ദമ്പതികളുടെ ഏകമകനാണ്. ഐ.ടി.ഐ (ഡീസൽ മെക്കാനിക്ക്) കോഴ്സ് പൂർത്തിയാക്കി ജോലി തേടുകയാണ് യദുകൃഷ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |