ആലപ്പുഴ: സംസ്ഥാന വനിത കമ്മിഷന്റെ ആഭിമുഖ്യത്തിൽ 'സ്ത്രീസുരക്ഷയും ലിംഗനീതിയും' എന്ന വിഷയത്തിൽ ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ വെബിനാർ സംഘടിപ്പിച്ചു. വനിത കമ്മിഷൻ അംഗം എം. എസ്. താര ഉദ്ഘാടനം ചെയ്തു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തത് പ്രസിഡന്റ് എസ്. പവനനാഥൻ അധ്യക്ഷത വഹിച്ചു. സൈബർ ക്രൈം വിഭാഗം എ.എസ്.ഐ. സി.വേണുഗോപാൽ ക്ലാസ് നയിച്ചു.
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതുഷ രാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ശ്രീദേവി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഖ,ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ചിത്രലേഖ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |